മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്

Category: Main News Published: Tuesday, 13 August 2019

 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 101 ആയി. മലപ്പുറം കവളപ്പാറയിലും വയനാട് പരുത്തിമലയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കവളപ്പാറയില്‍ നിന്ന് ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
 
കോഴിക്കോട് മലയോരമേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. പത്തനംതിട്ട റാന്നിയില്‍ പമ്പയാര്‍ കരകവിഞ്ഞൊഴുകുകയാണ്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വെള്ളംകയറി. വെള്ളപ്പൊക്ക ബാധിതര്‍ക്ക് 10,000 രൂപ സഹായമായി നല്‍കും. പ്രളയത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപയും നല്‍കും.
 
 
Hits: 76