ജില്ലയില്‍ സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകള്‍

Category: Main News Published: Thursday, 11 April 2019
 
തൃശ്ശൂര്‍: ജില്ലയില്‍ 26 സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകള്‍. ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളിലായാണ് വനിതാപ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്ത്രീ സൗഹൃദ പോളിങ് ബൂത്തുകള്‍ അനുവദിച്ചിട്ടുള്ളത്. സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകളില്‍ എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വനിതകളാണ്. ജില്ലയിലെ കയ്പമംഗലം നിയോജക മണ്ഡലത്തില്‍ 20 പോളിങ് സ്റ്റേഷനുകള്‍ സ്ത്രീ വോട്ടര്‍മാര്‍ക്കും 18 പോളിങ് സ്റ്റേഷനുകള്‍ പുരുഷ വോട്ടര്‍മാര്‍ക്കും നിശ്ചയിച്ചു. 
 
ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തിച്ചൂര്‍ സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍, വരവൂര്‍ പഞ്ചായത്ത് ഓഫീസ്, വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് സെന്റ് സിറിള്‍സ് ഹൈസ്‌കൂള്‍ എ ബ്ലോക്ക്, ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മുളങ്കുന്നത്തുകാവ് കില, തിരൂര്‍ സെന്റ് തോമസ് എല്‍ പി എസ് സി ബ്ലോക്ക് എന്നിങ്ങനെയാണ് സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകള്‍. 
 
തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകള്‍ വട്ടംപാടം ഐ സി എ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോട്ടപ്പടി ബഥനി കോണ്‍വെന്റ് എല്‍ പി എസ് സൗത്ത് ബില്‍ഡിങ്, തൈക്കാട് വി ആര്‍ അപ്പു മെമ്മോറിയല്‍ ഹൈസ്‌കൂള്‍, ചിറ്റാട്ടുകര ശ്രീ ഗോകുലം പബ്ലിക് സ്‌കൂള്‍, പൊങ്ങണംകാട് സെന്റ് എലിസബത്ത് ഇംഗ്ലീഷ് മീഡിയം എല്‍ പി, യു പി സ്‌കൂള്‍, മണ്ണുത്തി ഡോണ്‍ബോസ്‌കോ, തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ജി എച്ച് എസ് എ ബ്ലോക്ക്, തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ജി എച്ച് എസ് ബി ബ്ലോക്ക്, വെങ്ങിണിശ്ശേരി സി എ എല്‍ പി എസ് സി ബ്ലോക്ക്, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ബി ബ്ലോക്ക്, പല്ലിശ്ശേരി, രാജര്‍ഷി എം എല്‍ പി എസ് കിഴുത്താണി ബൂത്ത് നമ്പര്‍ 1, സെന്റ് ജോസഫ് കോണ്‍വെന്റ് എച്ച് എസ് കരുവന്നൂര്‍ ബൂത്ത് നമ്പര്‍ 2, വരന്തരപ്പിള്ളി സെന്റ് ആന്റണീസ് എല്‍ പി എസ്, മുപ്ലിളം ഗവ എച്ച് എസ് എസ് ബൂത്ത് നമ്പര്‍ 4 എന്നിവയാണ്.
 
ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ എടത്തിരിത്തി സെന്റ് ആന്‍സ് കോണ്‍വെന്റ് എച്ച് എസ് മെയിന്‍ ബില്‍ഡിങ് മധ്യഭാഗം, കയ്പമംഗലം ഗവ ഫിഷറീസ് വി എച്ച് എസ് എസ്, പോട്ട തെരേസിയന്‍ ഐ ടി സി ബൂത്ത് നമ്പര്‍ 1, പോട്ട തെരേസിയന്‍ ഐ ടി സി ബൂത്ത് നമ്പര്‍ 2, കരുമത്ര ഗവ യു പി സ്‌കൂള്‍ നോര്‍ത്ത് ബില്‍ഡിങ് പടിഞ്ഞാറു ഭാഗം, കോട്ടമുറി സൊക്കാര്‍സോ കോണ്‍വെന്റ് എല്‍ പി എസ് ബൂത്ത് നമ്പര്‍ 3 എന്നിവയാണ് സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകള്‍. 
 
ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കയ്പമംഗലം നിയോജക മണ്ഡലത്തിലാണ് ജില്ലയിലെ 20 വനിതാ പോളിങ് സ്റ്റേഷനുകളും 18 പുരുഷ പോളിങ് സ്റ്റേഷനുകളും ഉള്ളത്. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ 145 മാതൃകാ പോളിങ് സ്റ്റേഷനുകളാണുള്ളത്. 
ഏറ്റവും കൂടുതല്‍ മാതൃകാ പോളിങ് സ്റ്റേഷനുകള്‍ പുതുക്കാട് നിയോജക മണ്ഡലത്തിലാണ്. 19 എണ്ണം. ചാലക്കുടി നിയോജക മണ്ഡലത്തില്‍ 15 പോളിങ് സ്റ്റേഷനുകളും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ 11 പോളിങ് സ്റ്റേഷനുകളും മറ്റുള്ള നിയോജക മണ്ഡലങ്ങളില്‍ 10 വീതം മാതൃകാ പോളിങ് സ്റ്റേഷനുകളുമാണുള്ളത്. 
 
 
Hits: 206