പോളിംഗ് ബൂത്തുകള്‍ പ്രകൃതി സൗഹാര്‍ദം

Category: Main News Published: Wednesday, 10 April 2019
 
 
തൃശ്ശൂര്‍: പൊതു തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനുകളില്‍ ഹരിതചട്ടം നടപ്പിലാക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി പോളിംഗ് ബൂത്തുകളില്‍ ശുചിത്വ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ ചുറ്റളവ് ഗ്രീന്‍ ക്ലീന്‍ സോണ്‍ ആക്കി നിലനിര്‍ത്തുകയും ചെയ്യും. 
 
ഡിസ്പോസിബിള്‍ വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. പുന:രുപയോഗം, പുന:ചംക്രമണം സാധ്യമായ വസ്തുക്കളുടെ ഉപയോഗം, പോളിംഗ് ബൂത്തുകളിലെ ഭക്ഷണം കുടിവെള്ള വിതരണത്തിന് സ്റ്റീല്‍ ഗ്ലാസ്, പ്ലേറ്റ്, വാഴയില എന്നിവയുടെ ഉപയോഗം, കുടിവെള്ള വിതരണത്തിന് വാട്ടര്‍ ഡിസ്പെന്‍സര്‍ സ്ഥാപിക്കല്‍ എന്നിവ നടപ്പിലാക്കും. കൂടാതെ മുള കൊണ്ട് ഉണ്ടാക്കിയ വേസ്റ്റ് ബിന്നുകള്‍, തുണിസഞ്ചികള്‍, പേപ്പര്‍ പെന്‍, ഉദ്യോഗസ്ഥര്‍ക്ക് പേപ്പറോ ചണമോ ഉപയോഗിച്ച് നിര്‍മിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍, ബി.എല്‍.ഒ മാര്‍ക്ക് ഫ്ളോട്ട് ബാഗുകള്‍ 
എന്നിവയും പോളിംഗ് ബൂത്തുകളില്‍ വിതരണം ചെയ്യും. 
 
പോളിംഗ് ബൂത്തുകള്‍, ഇലക്ഷന്‍ നടപടികള്‍ക്കായി ഉപയോഗിക്കുന്ന ഹാളുകള്‍, സ്ഥലങ്ങള്‍, പാതയോരങ്ങള്‍ എന്നിവ മാലിന്യമുക്തമായി സൂക്ഷിക്കും. ഡ്യൂട്ടി നിശ്ചയിക്കുന്ന പോസ്റ്റ്, ബസ്സ് റൂട്ടുകള്‍, കൗണ്ടറുകള്‍ എന്നിവ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ തുണികളിലും പുനഃചംക്രമണം ചെയ്യാവുന്ന വസ്തുക്കളിലുമാണ് പ്രിന്റ് ചെയ്യുന്നത്.
 
Hits: 187