ഭിന്നശേഷിക്കാര്‍ക്കായി പിഡബ്ല്യുഡി ആപ്പ്

Category: Main News Published: Tuesday, 09 April 2019
 
 
കണ്ണൂര്‍:  തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച സുപ്രധാന സംരംഭമാണ് പിഡബ്ല്യുഡി മൊബൈല്‍ ആപ്പ്. ഭിന്നശേഷിക്കാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റ് തിരുത്തലുകള്‍ വരുത്തുന്നതിനും ഈ ആപ്പിലൂടെ സാധിക്കും. 
 
ഇതിനായി ആപ്പില്‍ പിഡബ്ല്യുഡി വോട്ടറാണെന്ന് ഭിന്നശേഷിക്കാര്‍ ആദ്യം മാര്‍ക്ക് ചെയ്യണം. ആപ്പിലെ ബൂത്ത് ലൊക്കേറ്ററില്‍ വോട്ടര്‍ ഐഡി നമ്പര്‍ ടൈപ്പ് ചെയ്താല്‍ ബൂത്തിന്റെ ലൊക്കേഷന്‍ അറിയാനാകും. ഭിന്നശേഷിക്കാര്‍ക്ക് തങ്ങളുടെ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ എളുപ്പത്തില്‍ രേഖപ്പെടുത്താവുന്നതാണ്. വോട്ടെടുപ്പ് ദിവസം വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സേവനവും ആപ്പ് വഴി ലഭ്യമാക്കാനാവും. 
 
Hits: 167