Sunday 17th of February 2019

കിഫ്ബി അംഗീകരിച്ചത് 23,311.29 കോടി; 4,093 കോടിയുടെ പ്രവൃത്തി തുടങ്ങി

Category: Main News Published: Wednesday, 10 October 2018
 
തിരുവനന്തപുരം: കിഫ്ബി പദ്ധതിയില്‍ ഇതുവരെ അംഗീകാരം നല്‍കിയത് 387 പദ്ധതികള്‍ക്ക്. 23,311.29 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുമരാമത്ത് റോഡുകളുടേതാണ് ഏറ്റവുമധികം പദ്ധതികള്‍, 119 എണ്ണം. ഇതിനാകെ 5,051.39 കോടി രൂപയാണ് വേണ്ടിവരിക. പാലങ്ങളുടെ 40 പദ്ധതികള്‍ക്ക് 1,026.67 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂളുകളുടെ 74 പദ്ധതികള്‍ക്ക് 1,731.23 കോടി രൂപയാണ് വേണ്ടിവരിക. ജലവിഭവ വകുപ്പിന്റെ 37 പദ്ധതികള്‍ക്ക് 1,803.70 കോടി രൂപ ചെലവ് വരും. 203 പദ്ധതികളുടെ ടെണ്ടര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. 4,093.36 കോടിയുടെ 128 പദ്ധതികളില്‍ പ്രവൃത്തി തുടങ്ങി. 
      പൊതുമരാമത്ത്, ജലവിഭവം, എസ്.സി., എസ്.ടി., ഐ.ടി., ആരോഗ്യം, പൊതുവിദ്യാഭ്യാസം, കായികം, വനം, ഊര്‍ജ്ജം, എന്നീ മേഖലകളിലെ പദ്ധതികളുടെ ജോലികളാണ് ആരംഭിച്ചത്.
 
Hits: 1129