Sunday 16th of December 2018

സിഎംഡിആര്‍എഫ്: ഇതുവരെ ലഭിച്ചത് 1311.67 കോടി

Category: Main News Published: Monday, 17 September 2018
തിരുവനന്തപുരം: പ്രളയാനന്തര നവകേരളത്തെ സൃഷ്ടിക്കുന്നതിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(സിഎംഡിആര്‍എഫ്)യിലേക്ക് ഇതുവരെ ലഭിച്ചത് 1311.67 കോടി രൂപ. പണമായും ഇ-പേമെന്റായും ചെക്കായും ഡ്രാഫ്റ്റായും ഒക്കെ ലഭിച്ച തുകയാണിത്. ഒടുവില്‍ ലഭിച്ച കണക്ക് പ്രകാരം ഇ-പേമെന്റായി 182.22 കോടി രൂപയും, യുപിഐ/ ക്യൂആര്‍/ വിപിഎ ആയി 52.2 കോടി രൂപയും, ക്യാഷ്/ ചെക്ക്/ ആര്‍ടിജിഎസ് വിഭാഗത്തിലെ കളക്ഷന്‍ 1,000 കോടി കവിഞ്ഞു. ഈ ഇനത്തില്‍ ആകെ 1077.26 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്.
 
Hits: 911