പതിനായിരം രൂപ ധനസഹായം ലഭിച്ചത് 5,27,973 കുടുംബങ്ങള്‍ക്ക്

Category: Main News Published: Friday, 14 September 2018
തിരുവനന്തപുരം :  പ്രളയ ദുരന്തത്തിനിരയായവര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തര ധനസഹായമായ പതിനായിരം രൂപ ഇതുവരെ നല്‍കിയത് 5,27,973 കുടുംബങ്ങള്‍ക്ക്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സഹായം ലഭിച്ചത്. ഇവിടെ 1,52,228 കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിച്ചത്. സംസ്ഥാനത്താകെ 6,10,802 കുടുംബങ്ങള്‍ക്കാണ് പതിനായിരം രൂപയുടെ ധനസഹായം ലഭിക്കുക. തിരുവനന്തപുരത്ത് 2,683, കൊല്ലത്ത് 4,306, പത്തനംതിട്ടയില്‍ 40,186, ആലപ്പുഴയില്‍ 1,07,957, കോട്ടയത്ത് 56,126, ഇടുക്കിയില്‍ 3,229, എറണാകുളത്ത് 1,52,228, തൃശൂരില്‍ 98,502, പാലക്കാട് 7,330, മലപ്പുറത്ത് 32,329, കോഴിക്കോട് 16,327, വയനാട് 6,619, കണ്ണൂര്‍ 151 കുടുംബങ്ങള്‍ക്കാണ് സഹായധനം ലഭിച്ചത്. എറണാകുളത്ത് 1,68,298, ആലപ്പുഴയില്‍ 1,22,058, തൃശൂരില്‍ 1,17,035, പത്തനംതിട്ടയില്‍ 45,282 കുടുംബങ്ങളാണ് ലിസ്റ്റിലുള്ളത്. 
 
നിലവില്‍ സംസ്ഥാനത്ത് 109 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 1,144 കുടുംബങ്ങളിലെ 3601 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. തൃശൂര്‍ ജില്ലയിലാണ് 52 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ 1,527 പേര്‍ കഴിയുന്നുണ്ട്. ആലപ്പുഴയില്‍ 17 ക്യാമ്പുകളിലായി 812 പേരും വയനാട്ടില്‍ 15 ക്യാമ്പുകളിലായി 414 ഉം ഇടുക്കിയില്‍ ഒന്‍പത് ക്യാമ്പുകളിലായി 346 പേരും എറണാകുളത്ത് പത്ത് ക്യാമ്പുകളിലായി 253 പേരും കഴിയുന്നു. 
 
 
Hits: 671