Wednesday 17th of October 2018

ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നു; തീരങ്ങളില്‍ അതീവ ജാഗ്രത

Category: Main News Published: Friday, 10 August 2018

 
ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍  ചെറുതോണി ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. 
 
 
കനത്തമഴയെത്തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍  അണക്കെട്ടിന്റെ നാല് ഷട്ടറകളും തുറന്നിരുന്നു. ഇതിനുപിന്നാലെയാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്.
 
ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരയിലുമുള്ളവര്‍ അതീവജാഗ്രതപാലിക്കണമെന്നു അധികൃതര്‍ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
 
വ്യാഴാഴ്ച രാവിലെ ഒരു ഷട്ടര്‍ മാത്രം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ഇത് മതിയാവാതെ വന്നതോടെയാണ് ഇന്ന് രാവിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. എന്നാല്‍ ഇതുകൊണ്ടും അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍  ഉയര്‍ത്തിയ മൂന്ന് ഷട്ടറുകള്‍ കൂടുതല്‍ തുറക്കുകയായിരുന്നു. രാവിലെ 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ഷട്ടറുകള്‍ ഒരുമീറ്ററായാണ് ഉയര്‍ത്തിയത്. ഇതിനുപുറമെയാണ് നാലാമത്തെ ഷട്ടറും തുറന്നത്.
 
Hits: 177