Thursday 24th of May 2018

ഓണത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ ജയ അരി

Category: Main News Published: Thursday, 24 August 2017
 
തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട 26,54,807 വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൊതുവിപണിയില്‍ നിന്നും വാങ്ങിയ അഞ്ച് കിലോ വീതം ജയ/കുറുവ ഇനം അരി ഓണം പ്രമാണിച്ചു നല്‍കും.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേന പൊതുവിപണിയില്‍ നിന്നു വാങ്ങിയ കിലോഗ്രാമിന് 36 രൂപ വില വരുന്ന മേല്‍ത്തരം അരിയാണ് വിതരണം നടത്തുന്നത്.
സര്‍ക്കാര്‍/എയിഡഡ് വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട ഒന്നു മുതല്‍ എട്ടു വരെയുളള ക്ലാസിലെ കുട്ടികള്‍ക്ക് ആഗസ്റ്റ് 23 മുതല്‍ അരി വിതരണം തുടങ്ങിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 
Hits: 935