Saturday 26th of May 2018

ലൈഫ് മിഷന്‍: അന്തിമ ഗുണഭോക്തൃ പട്ടിക അടുത്തമാസം ഇരുപത്തിയഞ്ചിന്

Category: Main News Published: Thursday, 10 August 2017
 
തിരുവനന്തപുരം: ലൈഫ് മിഷന്‍ അന്തിമ ഗുണഭോക്തൃ പട്ടിക സെപ്തംബര്‍ 25 ന് പ്രസിദ്ധീകരിക്കുമെന്ന് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ പ്രസിദ്ധീകരിച്ച കരട് ഗുണഭോക്തൃ പട്ടികയിന്‍മേലുള്ള അപ്പീലുകള്‍ ആഗസ്റ്റ് 10 വരെയും ജില്ലാതലത്തിലുള്ള അപ്പീലുകള്‍ ആഗസ്റ്റ് 21 മുതല്‍ 25 വരെയും സ്വീകരിക്കും. ഭൂരഹിത ഭവനരഹിതരെ പാര്‍പ്പിക്കാന്‍ ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.
പൊതുജനങ്ങളില്‍ നിന്നും ഭൂമി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് ഭൂമിദാനയജ്ഞം സംഘടിപ്പിക്കുമെന്നും ലൈഫ് മിഷന്‍ സി.ഇ.ഒ അറിയിച്ചു. 
Hits: 1376