Tuesday 25th of July 2017

മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ആശാസ്യമല്ലാത്ത ഇടപെടല്‍ ഒഴിവാക്കണം

Category: Main News Published: Friday, 14 July 2017
 
തിരുവനന്തപുരം: ലൈംഗികാതിക്ര മേകസുകളുടെ റിപ്പോര്‍ട്ടിങില്‍ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയുടെയും ഭാഗത്തുനിന്നും ആശാസ്യമല്ലാത്ത പ്രവണതകളുണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഈ വിഷയത്തില്‍ എല്ലാ ഭാഗത്തു നിന്നും ജാഗ്രതയോടെയുള്ള സമീപനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു. 
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
 
വനിതാ മാധ്യമ പ്രവര്‍ത്തകരുടെ സംഘം ഇന്ന് ഓഫീസില്‍ വന്നു കണ്ടു. ലൈംഗികാതിക്രമക്കേസുകളുടെ റിപ്പോര്‍ടിങ്ങില്‍ പാലിക്കേണ്ട മര്യാദ മാധ്യമങ്ങളെ ബോധ്യപ്പെടുത്തുംവിധം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടവിക്കണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചത്. 
'നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ' എന്ന കൂട്ടായ്മയുടെ പേരില്‍ ലഭിച്ച നിവേദനം പരിശോധിച്ച് യുക്തമായ തീരുമാനം എടുക്കുന്നതാണ്. ലൈംഗിക അതിക്രമക്കേസുകളുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോര്‍ട്ടിങ്ങിലും സോഷ്യല്‍ മീഡിയയിലെ ചില ഇടപെടലുകളിലും ആശാസ്യമല്ലാത്ത പ്രവണതകളുണ്ടാകുന്നത് നേരത്തെ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ട്. ഈ വിഷയത്തില്‍ എല്ലാ ഭാഗത്തു നിന്നും ജാഗ്രതയോടെയുള്ള സമീപനം ഉണ്ടാകണം.
 
ഫെയ്‌സ് ബുക്ക് പോസ്റ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 
Hits: 837