Sunday 19th of November 2017

ഡി.ഡി.ഒ മാര്‍ക്ക് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നിര്‍ബന്ധം

Category: Main News Published: Friday, 14 July 2017
 
തിരുവനന്തപുരം: സെപ്തംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലെ എല്ലാ ഡ്രോയിംഗ് ഓഫീസര്‍മാര്‍ക്കും ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നിര്‍ബന്ധമാക്കും. ഡിജിറ്റലി സൈന്‍ ചെയ്ത ബില്ലുകള്‍ മാത്രമേ തുടര്‍ന്ന് ഇ-സബ്മിറ്റ് ചെയ്യാനാകു.
ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നല്‍കുന്നതിനും പരിശീലനം നല്‍കുന്നതിനുമുള്ള ചുമതല കെല്‍ട്രോണിനാണ്. അതിനാല്‍ എല്ലാ ഡി.ഡി.ഒ. മാരും അതത് ജില്ലകളിലുള്ള കെല്‍ട്രോണിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സമീപിച്ച് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ കരസ്ഥമാക്കണം.
ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പറുകള്‍, www.spark.gov.in/webspark എന്ന സ്പാര്‍ക്കിന്റെ ലോഗിന്‍ സൈറ്റിലെ നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും.
 
 
 
Hits: 493