Monday 22nd of July 2019

ലോകസഭാ തെരഞ്ഞെടുപ്പിന് ജില്ല തയ്യാറെടുക്കുന്നു

Category: Kottayam Published: Monday, 07 January 2019
ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ആരംഭിച്ചു
 
കോട്ടയം :  ലോകസഭാ തിരഞ്ഞെടുപ്പിന് സജ്ജമാകാന്‍ തയ്യാറെടുത്തു കൊണ്ട് ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം ആരംഭിച്ചു. തിരഞ്ഞെടുപ്പിന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം, വിവി പാറ്റ് മെഷീന്‍ എന്നിവ ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റുന്ന ഉദ്യോഗസ്ഥരുടെ ടീമുകള്‍ രൂപീകരിക്കുന്നതിനുളള പരിശീലനമാണ് ആരംഭിച്ചത്. അഞ്ച് പേരടങ്ങുന്ന ടീമുകളെയാണ് രൂപീകരിക്കുന്നത്. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങള്‍ ഉള്‍പ്പടെ തിരഞ്ഞെടുപ്പുമായി സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍, ക്യാമ്പസ് അംബാസിഡര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ക്കായി ഇവര്‍ ജില്ലയിലുടനീളം ക്ലാസ്സുകള്‍ സംഘടിപ്പിക്കും. 
 
ഹുസൂര്‍ ശിരസ്തദാര്‍ ബി. അശോക് നോഡല്‍ ഓഫീസറായുളള എട്ടംഗ ജില്ലാതല ടീമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എആര്‍ഒ, ഇആര്‍ഒ എന്നിവര്‍ക്കായി നടത്തിയ ആദ്യഘട്ട പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു നിര്‍വ്വഹിച്ചു. സബ് കളക്ടര്‍ ഈശ പ്രിയ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. പ്രേമലത, ഹുസൂര്‍ ശിരസ്തദാര്‍ ബി. അശോക് എന്നിവര്‍ സംസാരിച്ചു. ജില്ലാതല പരിശീലകരായ ലാലുമോന്‍ ജോസഫ്, സുനില്‍ കുമാര്‍ കെ. എന്നിവര്‍ ക്ലാസ് നയിച്ചു.