Monday 17th of December 2018

ശ്രദ്ധേയമായി പോഷകാഹാര പ്രദര്‍ശനം

Category: Kottayam Published: Monday, 06 August 2018
കോട്ടയം: സംസ്ഥാന പോഷകാഹാര കാര്യാലയം, ജില്ലാ മെഡിക്കല്‍ ഓഫീസ്, സി.എം.എസ് കോളേജ് ഫാമിലി ആന്‍ഡ് കമ്മ്യൂണിറ്റി മെഡിസിന്‍ എന്നിവ സംയുക്തയായി സി.എം.എസ് കോളേജില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പ്രദര്‍ശനം ശ്രദ്ധേയമായി. പോഷക സമൃദ്ധമായ ഭക്ഷണ സാധനങ്ങളുടെ പ്രദര്‍ശനം, അനാരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയുടെ വിപുലമായ പ്രദര്‍ശനമാണ് ഒരുക്കിയിരുന്നത്.
പ്രദര്‍ശനത്തൊടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ ക്ലാസ്സ,് ക്വിസ് മത്സരം, പാചകമത്സരം എന്നിവ നടത്തി.  
 
ജില്ലാ പഞ്ചായത്ത്് വൈസ് പ്രസിഡന്റ് ജെസ്സിമോള്‍ മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടയം മുനിസിപലിറ്റി ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലീലാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.  സംസ്ഥാന പോഷകാഹാര കാര്യാലയത്തിലെ ചീഫ് സയിന്റിഫിക് ഓഫീസര്‍ എസ്. താരകുമാരി മുഖ്യ പ്രഭാഷണം നടത്തി.  പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടോമി മാത്യു സന്ദേശം നല്‍കി, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, കോളേജ് ചാപ്ലിന്‍ ഫാ. ജോസഫ് സാമുവേല്‍, അസ്സോസിയറ്റ് പ്രൊഫസര്‍ അനൂജ തോമസ് എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം ഇന്ന് സമാപിക്കും.