സഫലമീ ബാല്യം:കുരുന്നുകളുടെ അവധിക്കാലം ഇനി വീടുകളില്‍
Category: Kottayam
Published: Friday, 13 April 2018

അവധിക്കാലത്ത് വീട്ടില്‍ പോകാന്‍ കഴിയാതെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ ബാല്യം ചിലവഴിക്കേണ്ടിവരുന്ന കുട്ടികള്‍ക്ക് വീടനുഭവം നല്കുന്ന പദ്ധതിയാണ് സഫലമീ ബാല്യം.
കുടുംബത്തിലെ സ്നേഹം എന്തെന്ന് ഓരോ കുട്ടിക്കും അറിയാനുള്ള അവസരമുണ്ടാകണമെന്ന ബാലനീതി നിയമത്തിലെ ചട്ടമനുസരിച്ചാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിനോയ് വി.ജെ. അറിയിച്ചു. കോട്ടയം ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു.
അവധി കഴിഞ്ഞ് കുട്ടികള്‍ തിരികെ സ്ഥാപനത്തില്‍ എത്തുമ്പോള്‍ ഫോസ്റ്റര്‍ കുടുംബങ്ങളെ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറിറി ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബി. മോഹനന്, ആശിഷ് ജോസഫ് സംസാരിച്ചു. 2016ല്‍ ആറ് കുട്ടികള്‍ക്കും 2017ല്‍ 21 കുട്ടികള്‍ക്കുമാണ് അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലൂടെ വീടനുഭവം ഒരുക്കിയത്.