Tuesday 17th of July 2018

കോട്ടയം കളക്‌ട്രേറ്റില്‍ വീല്‍ചെയര്‍ സൗകര്യം ഏര്‍പ്പെടുത്തും

Category: Kottayam Published: Friday, 13 April 2018
               
കോട്ടയം: കളക്‌ട്രേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന അംഗപരിമിതര്‍ക്കും പ്രായാധിക്യത്താല്‍ അവശത അനുഭവിക്കുന്നവര്‍ക്കും വീല്‍ചെയര്‍ സേവനം ലഭ്യാമാക്കും. ഇതിനുള്ള മൂന്നു വീല്‍ചെയറുകള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ സംഭാവന ചെയ്തു. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി സഹകരണ ജോയിന്റ് രജിസ്റ്റര്‍ എം. ബിനോയ്കുമാറില്‍ നിന്നും ഏറ്റുവാങ്ങി. വീല്‍ ചെയറില്‍ ലിഫ്റ്റ് വഴി വിവിധ ഓഫീസുകളില്‍ എത്തുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  കളക്‌ട്രേറ്റിനെ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യം. വീല്‍ ചെയര്‍ സേവനം ആവശ്യമുള്ളവര്‍ കളക്‌ട്രേറ്റ് സാര്‍ജന്റുമായി ബന്ധപ്പെടണം.   എ.ഡി.എം. കെ.രാജന്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു.