Friday 22nd of November 2019

സംസ്ഥാന സ്‌കൂള്‍ കലോത്സവം യോഗം

Category: Kasaragod Published: Friday, 01 November 2019
കാസര്‍കോട്:  60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള യോഗം നാളെ (നവംബര്‍ 2)  രാവിലെ 10ന്  കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ചേരും. യോഗത്തില്‍ എം.പി, ജില്ലയിലെ എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, കലോത്സവ സബ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവരും കലോത്സവ മത്സരയിനങ്ങള്‍ വേദികളായ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പാള്‍മാര്‍, പ്രധാനദ്ധ്യാപകര്‍, പി.ടി.എ പ്രസിഡണ്ടുമാര്‍ മാനേജര്‍മാര്‍ എന്നിവരും പങ്കെടുക്കും.