Friday 18th of October 2019

വനിതാദിനം ആചരിച്ചു

Category: Kasaragod Published: Friday, 08 March 2019
കാസര്‍കോട് : മഞ്ചേശ്വരം അഡീഷണല്‍ ഐസിഡിഎസ്  പ്രൊജക്ട് കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി. ദിനാചരണത്തോടനുബന്ധിച്ച് സധൈര്യം മുന്നോട്ട് എന്ന ക്യാംപയിനിന്റെ ഭാഗമായി ചിന്തിക്കാം , സൃഷ്ടിക്കാം , സമഭാവനയുടെ നവകേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള വനിതാദിന സന്ദേശ യാത്രയും സംഘടിപ്പിച്ചു. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച വിമല മംഗല്‍പാടി, യോഗിനിയമ്മ എണ്‍മകജെ, ലക്ഷ്മി പുത്തിഗെ എന്നീ വനിതകളെ ആദരിച്ചു.  ചടങ്ങില്‍ എണ്‍മകജെ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രാവതി അദ്ധ്യക്ഷത വഹിച്ചു . പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ജെ ആര്‍ അരുണ ഉദ്ഘാടനം ചെയ്തു. പുത്തിഗെ ഗ്രാമ പഞ്ചായത്തംഗം ഇ കെ കുഞ്ഞിമുഹമ്മദ് , ശിശുവികസന പദ്ധതി ഓഫീസര്‍ കെ രേഖ , സി എ സാബിര്‍ , അംബിക ടി പി ,  സുമതി സി , രാജേശ്വരി എ ബി , ഗീത കെ , ഉഷ എം എസ് എന്നിവര്‍ സംസാരിച്ചു.