Monday 22nd of July 2019

പഠനോപകരണം വിതരണം ചെയ്തു

Category: Kasaragod Published: Saturday, 12 January 2019
കാസര്‍കോട്: പഠനനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ സഹായ പദ്ധതി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമോത്സവത്തില്‍ വച്ച് എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എ. ജലീല്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി സി. ടി. അഹമ്മദലി, വാര്‍ഡ് മെംബര്‍മാരായ മുജീബ് കമ്പാര്‍, അശോകന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.