Sunday 17th of February 2019

കുടുംബശ്രീ ബ്ലോക്ക്തല സംയോജിത ശില്‍പശാല സംഘടിപ്പിച്ചു

Category: Kasaragod Published: Tuesday, 09 October 2018

കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ഏകദിന ശില്‍പശാല കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ശില്‍പശാല ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത ഇടപെടലുകളിലൂടെ നടപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ശില്‍പശാല സംഘടിപ്പിച്ചത്. 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍,  അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ജോസഫ് പി, പ്രകാശന്‍ പാലായി, സി ഹരിദാസന്‍, കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.