Sunday 16th of December 2018

ശക്തമായ കാറ്റിന് സാധ്യത

Category: Kasaragod Published: Thursday, 09 August 2018
കാസര്‍കോട്: കേരളത്തിന്റെയും കര്‍ണാടക, ലക്ഷദ്വീപിന്റെയും പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ 35-45 കി.മീ വരെ (ചില അവസരങ്ങളില്‍ 55 കി.മീ) വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കുപടിഞ്ഞാറന്‍ ഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുളളതിനാല്‍ ഈ ഭാഗങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു. സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യയുണ്ട്.