Wednesday 19th of September 2018

യുവജന കമ്മീഷന്‍ സിറ്റിംഗ് നടത്തി

Category: Kasaragod
Published: Monday, 17 September 2018
 
കാസര്‍കോഡ്:  കേരള സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താജറോമിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തി. വിവിധ പരാതികളില്‍ കമ്മീഷന്‍ പരാതിക്കാരെ കേട്ട് പരിഹാരം കാണുകയുണ്ടായി. കമ്മീഷനുമുമ്പാകെ 15 പരാതികള്‍ പരിഗണനക്ക് വതില്‍ ഒരു കേസുമായി ബന്ധപ്പെട്ടവര്‍ ഹാജരായില്ല. പരിഗണിക്കപ്പെട്ട 14 കേസുകളില്‍ ആറു കേസുകളാണ് കമ്മീഷന്‍ സിറ്റിങ്ങില്‍ പരിഹരിച്ചത്.  ഇതില്‍ ജില്ലയിലെ ഒരു ഏജന്‍സിവഴി മംഗലാപുരത്ത് ബി.എസ്.സി.നേഴ്സിങ്ങിനു പഠിച്ച കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്നത്തിന് ശാശ്വത പരിഹാരമായി. 
 
ജില്ലാ പോലീസ് മേധാവിയുമായി ഇടപെട്ടാണ് ഇത്തരം മൂന്നു പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കിയത്. എം.പാനല്‍ വഴി കെ.എസ്.ആര്‍.റ്റി.സി കണ്ടക്ടറായ യുവാവിന് ടിക്കറ്റ് പ്രശ്നത്തിന്റെ പേരില്‍ തൊഴില്‍ നഷ്ടപ്പെട്ടതായ പരാതിയില്‍ പുനര്‍നിയമനം നല്‍കാന്‍ ഡി.റ്റി.ഒ നടപടിയെടുത്തതോടെ പരിഹരിക്കപ്പട്ടു.
 
കേന്ദ്രസര്‍വ്വകലാശാല ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയതായ വിദ്യാര്‍ത്ഥിയുടെ പരാതിയിലും പരിഹാരമായി. വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തിരിച്ചെടുക്കും. മറ്റു രണ്ടുപരാതികളില്‍ ഹൈക്കോടതി പരിഗണന ഉള്ളവയാണെ് കമ്മീഷന്‍ വ്യക്തമാക്കി. മംഗല്‍പാടി പിഎച്ച് സിയില്‍  രോഗിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രോഗികളോട് നിഷേധസമീപനം ഉണ്ടായിട്ടില്ലെന്ന് ഡിഎംഒ അറിയിച്ചു. കണ്ടക്ടര്‍ ബാക്കി നല്കാത്തതുമായി ബന്ധപ്പെട്ട വിഷയം ഉള്‍പ്പെടെ മൂന്നു പുതിയ പരാതികളും കമ്മീഷന്‍ മുമ്പാകെ ലഭിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്നും നിരന്തരം പരാതികള്‍ ലഭിച്ചുവരുന്ന സാഹചര്യത്തില്‍ കമ്മീഷന്‍ പിന്നീട് കേന്ദ്രസര്‍വകലാശാല സന്ദര്‍ശിച്ചു. കമ്മീഷന്‍ അംഗം കെ മണികണ്ഠന്‍, സെക്രട്ടറി ഡി സന്തോഷ്‌കുമാര്‍, എം സലിം, ജില്ലായൂത്ത് കോ-ഓഡിനേറ്റര്‍ എ.വി ശിവപ്രസാദ് സിറ്റിംഗില്‍ പങ്കെടുത്തു.