Saturday 24th of August 2019

ഭിന്നശേഷി സൗഹൃദ തിരഞ്ഞെടുപ്പ്: 1950ല്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം

Category: Kozhikode Published: Tuesday, 02 April 2019
കോഴിക്കോട് : ജില്ലയില്‍ ഭിന്നശേഷി സൗഹൃദ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനിലെത്താന്‍ വാഹനം ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പാടാക്കുമെന്ന് ജില്ലാകലക്ടര്‍ സാംബശിവറാവു. വാഹനസൗകര്യം  ആവശ്യമുണ്ടെങ്കില്‍ 1950  എന്ന ഹെല്‍പ് ലൈനില്‍ വിളിക്കാം. ഏപ്രില്‍ 4ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ഈ നമ്പരില്‍ വിളിച്ച് വാഹനസൗകര്യം ഉറപ്പു വരുത്താം.  നേരത്തെ  അങ്കണവാടി ജീവനക്കാര്‍ ഭിന്നശേഷിക്കാരുടെ വീടുകളില്‍ നേരിട്ടെത്തി വിവര ശേഖരണം നടത്തിയിരുന്നു.  വോട്ട് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നറിയിച്ച മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി  നിലവില്‍ ഒമ്പതിനായിരത്തോളം ഭിന്നശേഷിക്കാര്‍ക്കാണ് പോളിംഗ് സ്റ്റേഷനിലെത്താന്‍ വാഹന സൗകര്യം ഒരുക്കുന്നത്.