Saturday 19th of January 2019

ഒളോപ്പാറ ടൂറിസം പദ്ധതി പുതുവര്‍ഷാംരംഭത്തിനു മുമ്പ് പ്രൊജക്ട് സമര്‍പ്പിക്കും

Category: Kozhikode Published: Saturday, 08 December 2018
കോഴിക്കോട്: അകലാപ്പുഴയുടെ വിശാലതയും കണ്ടല്‍കാടുകളുടെ പ്രകൃതി ഭംഗിയും ചേര്‍ന്ന ചേളന്നൂര്‍ പഞ്ചായത്തിലെ ഒളോപ്പാറയുടെ ടൂറിസം സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള വിനോദസഞ്ചാര പദ്ധതിയുടെ പ്രൊജക്ട് ജനുവരി ഒന്നിനു മുമ്പായി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. 
 
വലിയ ടൂറിസം സാധ്യതകളുള്ള പ്രദേശമാണ് ഒളോപ്പാറ, കണ്ടല്‍ക്കാടുകളുള്‍പ്പെടെ പുഴയുടെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ട്  ആഭ്യന്തര വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം,  പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ   പുഴയോരം സംരക്ഷിച്ച് കോണ്ട് നടപ്പാത ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നതെന്ന്  മന്ത്രി പറഞ്ഞു. 
പദ്ധതിയുമായി ബന്ധപ്പെട്ട സമഗ്ര  പ്രപ്പോസല്‍ ഉടന്‍  സമര്‍മിപ്പിക്കുന്നിന് നടപടി സ്വീകരിക്കാന്‍ മന്തി നിര്‍ദ്ദേശം നല്‍കി. 
 
പദ്ധതിയുടെ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറമ്പോക്കിലെ സര്‍വെ നടപടികള്‍ റെവന്യൂ വിഭാഗം  ഉടന്‍ ആരംഭിക്കുമെന്ന് സബ്കലക്ടര്‍  വി വിഘ്‌നേശ്വരി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകള്‍ക്കായി റവന്യൂ, ഇറിഗേഷന്‍, പഞ്ചായത്ത്, ആര്‍ക്കിടെക്ച്ചര്‍ തുടങ്ങി വിവിധ വകുപ്പുകകളുടെ പങ്കാളിത്തത്തില്‍ ഈ മാസം പതിമൂന്നിന് യോഗം ചേരാന്‍ തീരുമാനിച്ചു. നിരവധി വിനോദ സഞ്ചാര സാധ്യതകള്‍ നിലനില്‍ക്കുന്ന പ്രദേശത്ത് കാച്ചിറ ബണ്ട് ഉള്‍പ്പെടെ അനേകം ആകര്‍ഷണങ്ങള്‍ ഉണ്ട്. പദ്ധതിക്കായി 40 സെന്റ് പുഴ പുറമ്പോക്ക് ഭൂമി ഉള്‍പ്പെടുത്തി പാര്‍ക്ക്,നടപ്പാത, പെഡല്‍ ബോട്ടിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടും യോഗം ചര്‍ച്ച ചെയ്തു.
 
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ പി ശോഭന,ഡെപ്യൂട്ടി ഡയറക്ടര്‍ ടൂറിസം എം അനിത കുമാരി, ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വത്സല,ടി കെ സോമനാഥന്‍,ടി പവിത്രന്‍,ടി കെ സുജാത, താഴത്തെയില്‍ ജുമൈലത്ത് , ഷീന പി വി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.