Wednesday 19th of September 2018

എലിപ്പനി: 6 സംശയാസ്പദ കേസുകള്‍ കൂടി

Category: Kozhikode Published: Friday, 07 September 2018
 
കോഴിക്കോട്:  ജില്ലയില്‍ ഇന്നലെ വൈകീട്ട് മുതല്‍ ഇന്ന് രാവിലെവരെ എലിപ്പനി ബാധയെന്ന് സംശയിക്കുന്ന 6 കേസുകള്‍ കൂടെ റിപ്പോര്‍ട്ട് ചെയ്തു. പാലത്ത്, നെല്ലിക്കോട്, ചെറുവണ്ണൂര്‍, കൊയിലാണ്ടി, മുതലക്കുളം, ഇന്ദിരാനഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ കേസുകള്‍. ഇതോടെ സംശയാസ്പദമായ കേസുകളുടെ ആകെ എണ്ണം 276 ആയി. ഇതുവരെ ആകെ 135 കേസുകള്‍ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളില്‍ 7 മരണവും സംശയാസ്പദമായ കേസുകളില്‍ ആകെ 12 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.