Saturday 18th of August 2018

ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഒഴിവാക്കണം

Category: Kozhikode Published: Friday, 10 August 2018
കോഴിക്കോട്: ദുരന്ത സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണിലും മറ്റു ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഒഴിവാക്കണമെന്നും വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ യു. വി. ജോസ് അറിയിച്ചു. പ്രകൃതിക്ഷോഭം രൂക്ഷമായതിനാല്‍ പുഴകളിലും മറ്റു ജലാശയങ്ങളിലും കര്‍ക്കിടക വാവുബലി തര്‍പ്പണത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണം. ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ പോലീസ് നല്‍കുന്ന നിര്‍ദ്ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കണം.