Thursday 16th of August 2018

നിയമലംഘനം: സ്‌കാനിംഗ് യൂണിറ്റ് അടച്ചുപൂട്ടി

Category: Kozhikode Published: Wednesday, 31 January 2018
കോഴിക്കോട്: ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പി.സി.പി.എന്‍.ഡി.ടി ആക്ടിന്റെ ലംഘനത്തെതുടര്‍ന്ന് കുറ്റ്യാടി കെ.എം.സി ആശുപത്രിയിലെ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് യൂണിറ്റ് ആരോഗ്യവകുപ്പ് അധികൃതര്‍ അടച്ചുപൂട്ടി. ആശുപത്രി അധികൃതര്‍ക്കെതിരെ നിയമലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡോ. വി. ജയശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പി.സി.പി.എന്‍.ഡി.റ്റി ആക്ടിന്റെ ഗുരുതരമായ ലംഘനം കണ്ടെത്തിയത്. പരിശോധനയില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സരളനായര്‍, പി.സി.പി.എന്‍.ഡി.റ്റി അഡ്വവൈസറി കമ്മിറ്റി മെമ്പര്‍ ലീഗല്‍ എക്‌സ്‌പേര്‍ട്ട് അഡ്വ. നൂര്‍ബിന റഷീദ്, ഗവ. പ്ലീഡര്‍ അഡ്വ. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ എല്ലാ സ്‌കാനിംഗ് സെന്ററുകളും പി.സി.പി.എന്‍.ഡി.റ്റി ആക്ട് കര്‍ശനമായി പാലിക്കണമെന്നും, നിയമലംഘനം വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായി നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.