Wednesday 19th of December 2018

ആരോഗ്യ ജാഗ്രതാ സന്ദേശ യാത്ര ആരംഭിച്ചു

Category: Kozhikode Published: Tuesday, 23 January 2018
കോിക്കോട്: ജില്ലയില്‍ പകര്‍ച്ച വ്യാധികളെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായി ബോധവത്ക്കരണ സന്ദേശയാത്ര ആരംഭിച്ചു. യാത്രയുടെ ജില്ലാതല ഉദ്ഘാടനം സിവില്‍ സ്റ്റേഷനില്‍ ഡെപ്യൂട്ടി കലക്ടര്‍ പി.പി. കൃഷ്ണന്‍ കുട്ടി നിര്‍വ്വഹിച്ചു. ബോധവത്ക്കരണ സന്ദേശയാത്രയുടെ ഭാഗമായി 12 ബ്ലോക്ക് പഞ്ചായത്തുകളിലും കലാപരിപാടികള്‍, റാലി, തെരുവ് നാടകം, പാവകളി തുടങ്ങിയ നടക്കും. 27 വരെ യാത്ര നീണ്ടുനില്‍ക്കും.
അഡീഷണല്‍ ഡി.എം.ഒ ഡോ.ആശാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ മലേറിയ ഓഫീസര്‍ കെ. പ്രകാശ് കുമാര്‍ സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മായില്‍ നന്ദിയും പറഞ്ഞു.