Tuesday 17th of July 2018

കലക്ടറേറ്റില്‍ നിയമ സഹായ ക്ലിനിക് തുടങ്ങി

Category: Kozhikode Published: Tuesday, 09 January 2018
കോഴിക്കോട്: കലക്ടറേറ്റില്‍ എത്തുന്ന സാധാരണക്കാര്‍ക്കും നിയമക്കുരുക്കില്‍പ്പെട്ടവര്‍ക്കും ആവശ്യമായ നിയമസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നിയമ സഹായ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജ് എം.ആര്‍. അനിത നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ യു.വി. ജോസ് അധ്യക്ഷത വഹിച്ചു.
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് ക്ലിനിക് പ്രവര്‍ത്തിക്കുക. ദിവസവും ഒരു പാനല്‍ അഭിഭാഷകന്‍ നിയമ സേവനം നല്‍കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എം.പി. ജയരാജ്, എ.ഡി.എം ടി. ജനില്‍ കുമാര്‍, സബ് കലക്ടര്‍ വി. വിഗ്നേശ്വരി, അഡ്വ. വി.പി. രാധാകൃഷ്ണന്‍, ഡോ. റോഷന്‍ ബിജ്‌ലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു.