Friday 28th of April 2017

അകലാ പുഴയില്‍ രണ്ട് ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Category: Kozhikode Published: Thursday, 22 December 2016
 
കോഴിക്കോട്: ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മത്സ്യ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പൊതു ജലാശയങ്ങളിലെ മത്സ്യക്കുഞ്ഞു നിക്ഷേപ പരിപാടി തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ അകലാ പുഴയില്‍ നടത്തി. പദ്ധതിയുടെ ഭാഗമായി അകലാ പുഴയില്‍ രണ്ട് ലക്ഷത്തിലേറെ ചെമ്മീന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെരീഫ മണലും പുറത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. മറ്റു ജനപ്രതിനിധികളായ പൊടിയാടി നസീര്‍, മനോജ് എം.പി, മാനസ, ആയിഷ, സുരേന്ദ്രന്‍ മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് ഡി.ഡി. മറിയം ഹസീന സ്വാഗതവും അക്വാകള്‍ച്ചര്‍ കോ ഓഡിനേറ്റര്‍ അമൃത നന്ദിയും പറഞ്ഞു.