Wednesday 18th of September 2019

കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വാര്‍ഷികം ഉദ്ഘാടനം

Category: Kannur Published: Wednesday, 07 August 2019
കണ്ണൂര്‍: കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 30-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ആഗസ്ത് 13 ന് രാവിലെ 10.30ന് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ അധ്യക്ഷത വഹിക്കും. 
 
എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണപ്പതക്കം വിതരണം ചെയ്യുന്നതിന് പുറമെ ബോര്‍ഡിന്റെ 30-ാം വാര്‍ഷികം പ്രമാണിച്ച് ഈ വര്‍ഷം പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പും വിതരണം ചെയ്യുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ അറിയിച്ചു. വിദ്യാഭ്യാസ ആനുകൂല്യങ്ങളുടേയും വര്‍ധിപ്പിച്ച മറ്റ് ആനുകൂല്യങ്ങളുടേയും വിതരണം ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി നിര്‍വഹിക്കും. 
 
കൈത്തറി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി 1989 ലാണ് കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചത്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായമായി 10000 രൂപ വരെയും മരണാനന്തര ധനസഹായമായി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 25000 രൂപയും ബോര്‍ഡ് നല്‍കിവരുുണ്ട്. അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ് 2019 മുതല്‍ 5000 രൂപ വരെയായി വര്‍ധിപ്പിച്ചു. ഇതിന് പുറമെ 1200 രൂപ പ്രതിമാസ പെന്‍ഷനും, വിവാഹ ധനസഹായം, പ്രസവാനുകൂല്യം എിവയും നല്‍കുുണ്ട്. 
 
കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എ എന്‍ ബേബി കാസ്ട്രോ, സ്വാഗതസംഘം കവീനര്‍ കെ വി സന്തോഷ് കുമാര്‍, അക്കൗണ്ട്സ് ഓഫീസര്‍ സി ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.