Wednesday 18th of September 2019

വനിതാ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് ധനസഹായം

Category: Kannur Published: Tuesday, 06 August 2019
കണ്ണൂര്‍ : ജില്ലാ പഞ്ചായത്തിന്റെ 2019-20  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 'വനിതാ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് ധനസഹായം' പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ധനസഹായം. അഞ്ചില്‍ കുറയാത്ത അംഗങ്ങള്‍ ഉള്‍പ്പെടുന്നതും ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരം താമസക്കാരുമായ നൂതന സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള വനിതാഗ്രൂപ്പുകള്‍  ആഗസ്ത് 15 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിലാസം ജില്ലാമിഷന്‍ കോഓഡിനേറ്റര്‍, കുടുംബശ്രീ, സൗത്ത് ബസാര്‍, നിയര്‍ അശോക ഹോസ്പിറ്റല്‍, ആര്‍ പി കോംപ്ലക്‌സ്, സിവില്‍ സ്റ്റേഷന്‍ പി ഒ, കണ്ണൂര്‍ 2. ഫോണ്‍: 0497 2702080.