Saturday 24th of August 2019

പാലുത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലേക്ക്: മന്ത്രി കെ സി ജോസഫ്

Category: Kannur Published: Thursday, 13 August 2015
 കണ്ണൂര്‍: രണ്ട് ലക്ഷം ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന് പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ കഴിയുമെന്ന് ക്ഷീരവികസന  മന്ത്രി കെ സി ജോസഫ്. ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ മാട്ടറ ക്ഷീരോത്പാദക സഹകരണ സംഘം ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടെ നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 
 
മികച്ച പ്രവര്‍ത്തനമാണ് ഇപ്പോള്‍ മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകര്‍ കാഴ്ചവയ്ക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ പാലുല്‍പാദനത്തില്‍ 32 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. മലയോരത്ത് അവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ പാല്‍ ഇന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. കേരളത്തില്‍ വിലസ്ഥിരതയുള്ള ഒരേയൊരു ഉത്പന്നം പാലാണ്. വില വര്‍ധനവിന്റെ ഗുണം ക്ഷീരകര്‍ഷകര്‍ക്കു തന്നെ ലഭിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പാല്‍ വില വര്‍ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷത വഹിച്ചു ക്ഷീര കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.