Thursday 23rd of May 2019

പൊയ്യാമല നീര്‍ത്തട പദ്ധതി ഉദ്ഘാടനം ചെയ്തു

Category: Kannur Published: Thursday, 13 August 2015
കണ്ണൂര്‍: നബാര്‍ഡ് ധനസഹായത്തോടെ നടപ്പാക്കുന്ന കേളകം ഗ്രാമപഞ്ചായത്തിലെ പൊയ്യാമല ഇല്ലിമുക്ക് നീര്‍ത്തട മണ്ണു-ജല സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം പൊയ്യാമല സാംസ്‌കാരിക നിലയത്തില്‍ അഡ്വ.സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
 
പദ്ധതിയുടെ ഗുണഭോക്തൃ സമിതി രൂപീകരണവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. കേളകം പഞ്ചായത്തിലെ നാലു വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്ന 620 ഹെക്ടര്‍ നീര്‍ത്തടപ്രദേശത്തിന്റെ സമഗ്ര വികസനമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.  
 
പൊയ്യാമല, ഇല്ലിമുക്ക്, തടങ്ങിഴി തോടുകളുടെ വൃഷ്ടി പ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനും കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ. മണ്ണിനെ സ്‌നേഹിക്കാനും ഭൂമിയെ സംരക്ഷിക്കാനും ഇത്തരം പദ്ധതികള്‍ പ്രചോദനമാകുമെന്ന് സണ്ണി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ കെ ജി പ്രേംകുമാര്‍ പദ്ധതി വിശദീകരണം നടത്തി.