Saturday 23rd of March 2019

പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുച്ചക്രവാഹനം നല്‍കി

Category: Kannur Published: Wednesday, 12 December 2018
കണ്ണൂര്‍: പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി ആര്‍ സുശീല താക്കോല്‍ദാനം നിര്‍വ്വഹിച്ചു.
     ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 6,40,000 രൂപ ചിലവഴിച്ച് നാല് പഞ്ചായത്തുകളില്‍ നിന്നായി എട്ട് പേര്‍ക്കാണ് വാഹനം നല്‍കിയത്. കഴിഞ്ഞ വര്‍ഷം 11 പേര്‍ക്ക് നല്‍കിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ഷെമീമ അധ്യക്ഷത വഹിച്ചു. സിഡിപിഒ എന്‍ ഉമ, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ, മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വിമല, കതിരൂര്‍ ഗ്രാമപഞ്ചായത്ത പ്രസിഡന്റ് എം ഷീബ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ഇ കുഞ്ഞബ്ദുള്ള, കെ സുഗീഷ്, ബിഡിഒ  ടി വി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.