Monday 22nd of July 2019

കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര - വിദേശ സര്‍വീസുകള്‍

Category: Kannur Published: Monday, 10 December 2018
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ബംഗളൂരു - ഹൈദരാബാദ് നഗരങ്ങളുമായി ബന്ധിപ്പിച്ച് സ്‌പൈസ് ജെറ്റും മുംബൈ - ഡല്‍ഹി നഗരങ്ങളുമായി ബന്ധിപ്പിച്ച് ഇന്‍ഡിഗോയും സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്‍ എന്‍ ചൗബേ പറഞ്ഞു. ഇന്‍ഡിഗോയുടെ സര്‍വീസ് കാര്യത്തില്‍ അന്തിമ തീരമാനം അല്‍പം വൈകും. 
     ആഭ്യന്തര സര്‍വീസുകള്‍ക്ക് പുറമെ, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നാല് വിമാനങ്ങള്‍ മസ്‌കറ്റിലേക്കും നാല് വിമാനങ്ങള്‍ ദോഹയിലേക്കും മൂന്ന് വിമാനങ്ങള്‍ റിയാദിലേക്കും സര്‍വീസ് നടത്തും. ഡല്‍ഹിയില്‍ നിന്ന് ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വഴി സര്‍വീസ് ആരംഭിക്കും.
    ജെറ്റ് എയര്‍വേസിന്റെ ഡല്‍ഹി - അബൂദബി സര്‍വീസും ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ കുവൈറ്റ്, ദോഹ, ജിദ്ദ, ദമാം സര്‍വീസുകളും കണ്ണൂര്‍ വഴിയാക്കും. ഗോ എയര്‍ സര്‍വീസിന്റെ ഡല്‍ഹിയില്‍ നിന്ന് മസ്‌കറ്റ്, ദമാം, അബൂദബി സര്‍വീസുകള്‍ കണ്ണൂര്‍ വഴിയാക്കുമെന്നും വ്യോമയാന സെക്രട്ടറി പറഞ്ഞു.