Wednesday 21st of November 2018

വൃക്ക മാറ്റിവച്ചവര്‍ക്ക് ചികില്‍സാ സഹായം: യോഗം നാളെ

Category: Kannur Published: Thursday, 12 July 2018
കണ്ണൂര്‍: ജില്ലയില്‍ വൃക്ക മാറ്റിവെച്ച് ചികിത്സയില്‍ കഴിയുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തുടര്‍ ചികിത്സക്ക് സഹായം നല്‍കുന്ന പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ യോഗം ചേരുന്നു. ജൂലൈ 13ന് ഉച്ചക്ക് 2.30ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് യോഗം. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയില്‍ കഴിയുന്നവരില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തേ ജില്ലാ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയവരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. ഈ മേഖലയിലെ സംഘടനാ പ്രതിനിധികളും സംബന്ധിക്കണമെന്ന് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു.