Thursday 21st of November 2019

ഹജ്ജ് 2020 - ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

Category: Kollam Published: Tuesday, 15 October 2019

 

 

ഹജ്ജ് 2020 - ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

കൊല്ലം:  ഹജ്ജ് 2020 നുള്ള വിവിധ സേവനങ്ങള്‍ക്കും സംശയ നിവാരണത്തിനുമുള്ള ഹെല്‍പ് ഡെസ്‌ക് ചിന്നക്കട ആണ്ടാമുക്കം മന്നാനിയ കോംപ്ലക്സില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഹജ്ജ് ഓണ്‍ലൈന്‍ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. കലക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി സന്നിഹിതനായി. നവംബര്‍ 10 വരെ അപേക്ഷകള്‍ സ്വീകരിക്കും. ആദ്യഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നും നറുക്കെടുക്കപ്പെട്ട എല്ലാ കാറ്റഗറിയിലുമുള്ള അപേക്ഷകരും അവരവരുടെ അപേക്ഷയും ഒറിജിനല്‍ രശീതി, മെഡിക്കല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നല്‍കണം.

അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ യാത്രവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പരിശീലനം നല്‍കുന്നതിനും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി പരിശീലകരെ തിരഞ്ഞെടുത്തു. എ കെ ഷജഹാന്‍ (9496249843), മുഹമ്മദ് സിയാദ് (9400146575), ഇ നിസാമുദ്ദീന്‍ (9496466649), മുഹമ്മദ് സ്വാലിഹ് (8281858001) എന്നിവരാണ് ജില്ലയിലെ പരിശീലകര്‍.