Monday 22nd of July 2019

ജനങ്ങള്‍ വിധി കര്‍ത്താക്കളാകണം

Category: Kollam Published: Saturday, 23 March 2019
ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു 
കൊല്ലം: സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍  സമ്മതിദാനം വിനിയോഗിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചു ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസമാര്‍ക്കും ജീവനക്കാര്‍ക്കുമായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബാര്‍ അസോസിയേഷന്‍ ഹാള്‍ പരിസരത്ത് നടന്ന ബോധവല്‍ക്കരണ ക്ലാസ് ജില്ലാ സെഷന്‍സ് ജഡ്ജ് ഇ ബൈജു ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ വിധി കര്‍ത്താക്കളാകണം. പുതിയ നിയമങ്ങള്‍ നിര്‍മിക്കുന്നതിനേക്കാള്‍ ഏറ്റവും ശക്തമായ ആയുധമാണ് പൗരന്റെ വോട്ടവകാശമെന്നും അത് വിനിയോഗിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. 
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ മുഖ്യ പ്രഭാഷണം നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  നൂറു  ശതമാനം വോട്ട് രേഖപ്പെടുത്തിയ ജില്ലയായി കൊല്ലം മാറണമെന്നും കലക്ടര്‍ പറഞ്ഞു. സ്വീപ്പ് നോഡല്‍ ഓഫീസര്‍ വി. സുദേശന്‍ ആമുഖ വിവരണം നടത്തി. 
ഹരിത തിരഞ്ഞെടുപ്പിനെക്കുറിച്ച് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍  സംസാരിച്ചു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. രാജീവ് പട്ടത്താനം, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഗോപീഷ്‌കുമാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വി വി പാറ്റ് മെഷീന്‍ അടുത്തറിയാനുള്ള സൗകര്യവും ബോധവല്‍ക്കരണ ക്ലാസിന്റെ ഭാഗമായി നടത്തി.