Wednesday 18th of September 2019

ഹരിത ചട്ട സന്ദേശമുണര്‍ത്തി വാക്കത്തോണ്‍

Category: Kollam Published: Friday, 15 March 2019
കൊല്ലം :  ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് ഉപേക്ഷിച്ച് ഹരിതചട്ടം പാലിക്കണമെന്ന സന്ദേശം ഉണര്‍ത്തി വാക്കത്തോണ്‍ സംഘടിപ്പിച്ചു. കൃഷിമൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ റസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിച്ച റാലി ബീച്ചില്‍ അവസാനിച്ചു. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത സ്റ്റീല്‍, കളിമണ്ണ് തുടങ്ങിയവ ഉപയോഗിക്കണമെന്ന് എഴുതിച്ചേര്‍ത്ത ബോര്‍ഡുകളുടെ അകമ്പടിയോടെയാണ് റാലി നടന്നത്. ജില്ലയിലെ പതിനൊന്നു നിയോജകമണ്ഡലങ്ങളിലും ഇപ്രകാരം റാലികള്‍ സംഘടിപ്പിച്ചു. വോട്ടുകാലം ഹരിതകാലം എന്ന മുദ്രാവാക്യം ഉയര്‍ത്തിയ റാലിയില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളും ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.