Monday 22nd of July 2019

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പോസ്റ്ററുകള്‍ നീക്കം ചെയ്തു

Category: Kollam Published: Monday, 11 March 2019
കൊല്ലം :  ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് കലക്‌ട്രേറ്റിലെ പോസ്റ്ററുകള്‍ നീക്കം ചെയ്തു. പെരുമാറ്റചട്ടം നോഡല്‍ ഓഫീസറായ അസിസ്റ്റന്റ കലക്ടര്‍ എസ്. ഇലക്കിയുടെ നേതൃത്വത്തിലായിരുന്നു നടപടി. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗ്‌സുകള്‍, കൗട്ടൗട്ടുകള്‍ എന്നിവ നീക്കം ചെയ്യണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റചട്ടം എല്ലാവരും പാലിക്കണമെന്നും അസിസ്റ്റന്റ് കലക്ടര്‍ അറിയിച്ചു. ഫഌിംഗ് സ്‌ക്വാഡുകള്‍ മുഖേനയുള്ള പരിശോധന കര്‍ശനമാക്കുന്നും അവര്‍ പറഞ്ഞു.