Sunday 17th of February 2019

തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ലുകള്‍; നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

Category: Kollam Published: Thursday, 11 October 2018
കൊല്ലം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിച്ച തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബുകളുടെ നോഡല്‍ ഓഫീസര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു.
 
വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്നതിനും തിരഞ്ഞെടുപ്പില്‍ പങ്കാളിത്തം    ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന സിസ്റ്റമാറ്റിക് വോട്ടര്‍ എഡ്യൂക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) പരിപാടിയുടെ ഭാഗമായാണ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോളേജ് തലങ്ങളില്‍ ജില്ലയില്‍ 278 ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുള്ളത്. അതത് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ക്ലബ്ബംഗങ്ങള്‍. അധ്യാപകരില്‍ ഒരാള്‍ക്കാണ് നോഡല്‍ ഓഫീസറുടെ ചുമതല.
 
ക്ലാസുകളും സംവാദങ്ങളും വിനോദ പരിപാടികളും ഉള്‍പ്പെടുന്നതായിരുന്നു പരിശീലന പരിപാടി. പരിശീലനം നേടിയ അധ്യാപകര്‍ തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. മാസ്റ്റര്‍ ട്രെയിനര്‍മാരായ ക്ലയര്‍ ബി. രേഷ്മ, പത്തനാപുരം ഡെപ്യൂട്ടി തഹസീല്‍ദാര്‍ എം. റഹീം, കൊട്ടാരക്കര ഡെപ്യൂട്ടി തഹസീല്‍ദാര്‍ അജിത്ത് ജോയി, കുന്നത്തൂര്‍ മണ്ഡലത്തിലെ സ്വീപ് നോഡല്‍ ഓഫീസര്‍ ആര്‍. ഗിരീഷ് എന്നിവര്‍ ക്ലാസെടുത്തു. പങ്കെടുത്തവര്‍ക്ക് എ.ഡി.എം. ബി. ശശികുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.