Friday 19th of October 2018

പൂമീന്‍ വിത്തുകളെ നിക്ഷേപിച്ചു

Category: Kollam Published: Monday, 06 August 2018
കൊല്ലം : ഫിഷറീസ് വകുപ്പ് അഷ്ടമുടി കായലിലെ മുക്കാട് കടവില്‍ ഒരു ലക്ഷം പൂമീന്‍ വിത്തുകള്‍ നിക്ഷേപിച്ചു. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ജനറ്റ് ഹണി അധ്യക്ഷയായി. ഫാദര്‍ ടി.ജെ. ആന്റണി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലീം തുടങ്ങിയവര്‍ പങ്കെടുത്തു.