Sunday 21st of April 2019

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

Category: Kollam Published: Thursday, 12 July 2018
 
കൊല്ലം:  ചിറ്റുമല ബ്ലോക്ക് പഞ്ചായത്തും പനയം ഗ്രാമപഞ്ചായത്തും സംയുക്തമായി പൂര്‍ത്തീകരിച്ച അങ്കണവാടി കെട്ടിടം ചിറ്റുമല ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പനയം പഞ്ചായത്ത് റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡിലെ അങ്കണവാടി അപകടനിലയിലായ സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
 
ഇതിനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഏഴു ലക്ഷം രൂപയും ഗ്രാമപ്പഞ്ചായത് ഫണ്ടില്‍ നിന്നും  നാലു ലക്ഷം രൂപയും ചെലവഴിച്ചു. ചിത്രകാരന്‍ വിജയന്‍ ഒരുക്കിയ ചുവര്‍ ചിത്രങ്ങള്‍ പുതിയ കെട്ടിടത്തെ ശ്രദ്ധേയമാക്കുന്നു. നിലവില്‍ 24 കുട്ടികളാണ് ഇവിടെയുള്ളത്. 
 
പനയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ഡോ. രാജശേഖരന്‍,  ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ മോഹന്‍,  ഗ്രാമപ്പഞ്ചായത് അംഗം വിജയാനന്ദന്‍, സി.ഡി.പി.ഒ മംഗളാംബിക,  ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു.