കൊല്ലം: സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്ന ഹാജിമാര്‍ക്കുള്ള വാക്സിനേഷന് ജൂലൈ 13ന് ജില്ലാ ആശുപത്രിയിലെ ജില്ലാ നഴ്സിംഗ് സ്കൂള്‍ അങ്കണത്തില്‍ നടക്കും. സര്‍ക്കാര്‍ ക്വാട്ടയിലും സ്വകാര്യ ഏജന്‍സികള്‍ മുഖേനയും പോകുന്ന ഹാജിമാര്‍ക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും വാക്സിനേഷന് നല്‍കും. സ്വകാര്യ ഏജന്‍സികള്‍ മുഖേന പോകുന്ന ഹാജിമാര്‍ക്കായി ജൂലൈ 16ന് ജില്ലാ ആശുപത്രിയിലെ ജില്ലാ നഴ്സിംഗ് സ്കൂള്‍ അങ്കണത്തിലും വാക്സിന് നല്‍കും.