മന്ത്രിസഭാ വാര്‍ഷികം; ജില്ലയില്‍ നിരവധി പരിപാടികള്‍
Category: Kollam
Published: Monday, 16 April 2018

കൊല്ലം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദര്‍ശനം മെയ് 19 മുതല്‍ 25 വരെ കൊല്ലത്ത് നടക്കും. ആശ്രാമം മൈതാനത്ത് ഇരുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വേദിയാണ് ഇതിനായി സജ്ജീകരിക്കുക. സര്‍ക്കാരിന്റെ വികസനക്ഷേമ നേട്ടങ്ങള്‍ക്കും സേവനങ്ങള്‍ക്കുമൊപ്പം കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപുല ശേഖരവും പ്രദര്‍ശനത്തിലുണ്ടാകും. വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും സെമിനാറുകളും സാംസ്കാരിക പരിപാടികളും ഇതേ വേദിയില്‍തന്നെ നടക്കും.
സംസ്ഥാന സര്‍ക്കാരിന്റെ നാലു മിഷനുകളുടെയും കൃഷി, വ്യവസായം, ക്ഷീരവികസനം, ആരോഗ്യം, പോലീസ്, ഫിഷറീസ്, തൊഴില്‍, വിദ്യാഭ്യാസം, ടൂറിസം, പട്ടികജാതി വികസനം, പൊതുവിതരണം, ഭക്ഷ്യസുരക്ഷ, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാകും. വൈവിധ്യമാര്‍ന്ന ഗ്രാമീണ ഉത്പന്നങ്ങള്‍ക്കൊപ്പം രുചിവൈവിധ്യങ്ങളുടെ വിപുലശേഖരമായ ഫുഡ്കോര്‍ട്ടും കുടുംബശ്രീ ഒരുക്കും.
ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടക സമിതിക്ക് രൂപം നല്കി. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മയും കെ. രാജുവും മുഖ്യ രക്ഷാധികാരികളായുള്ള സമിതിയില്‍ ജില്ലയിലെ എം.പിമാരും എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മേയറും സഹരക്ഷാധികാരികളാണ്.
ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കും. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ ബി.ഡി.ഒമാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.
ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന്, സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. എ. ശ്രീനിവാസ്, സബ് കളക്ടര്‍ ഡോ. എസ്. ചിത്ര, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. സുനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.