Wednesday 13th of November 2019

പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; ക്രസ്റ്റ് ഗേറ്റിലൂടെ ജലം ഒഴുക്ക് നിലച്ചു

Category: Editorial
Published: Monday, 12 August 2019
തൃശൂര്‍ : പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ജലനിരപ്പ് കുറഞ്ഞു. ഇതോടെ ഡാമിന്റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളിലൂടെയും ചാലക്കുടി പുഴയിലേക്ക് ജലം ഒഴുകിയിരുന്നത് നിലച്ചു. നിലവില്‍ ഡാമിന്റെ നാല് സ്ലൂയിസ് ഗേറ്റുകളില്‍ രണ്ടെണ്ണത്തിലൂടെ മാത്രമാണ് ജലം പുഴയിലേക്ക് ഒഴുകുന്നത്. ഞായറാഴ്ച വൈകീട്ട് ആറ് മണിക്ക് ഡാമില്‍ സംഭരണ ശേഷിയുടെ 58.6 ശതമാനം മാത്രം ജലമാണുള്ളത്. ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 418.95 മീറ്ററാണ്. ഞായറാഴ്ച ഉച്ച രണ്ട് മണിയോടെയാണ് ക്രസ്റ്റ് ഗേറ്റുകളിലൂടെയുള്ള ജലമൊഴുക്ക് നിലച്ചത്.
ഡാമിന്റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളും ഏറ്റവും താഴത്തെ നിലയില്‍ ക്രമീകരിച്ചിരിക്കുകയാണ്. ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളം നേരെ അതേ അളവില്‍ ചാലക്കുടി പുഴയിലേക്ക് ഒഴുകിപ്പോവാന്‍ അനുവദിക്കുകയാണ്. ഡാമില്‍ വെള്ളം സംഭരിക്കുന്നില്ല. ഡാമിലേക്ക് വൃഷ്ടി പ്രദേശത്തു നിന്നുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. രണ്ടു ദിവസം മുമ്പത്തെ അപേക്ഷിച്ച് നാലിലൊന്ന് മാത്രമേ നീരൊഴുക്കുള്ളൂ. ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി 424 മീറ്ററാണ്. 267.68 ക്യൂമെക്‌സ് ജലമാണ് ഡാമിലേക്കുളള നീരൊഴുക്ക് സ്ലൂയിസ് ഗേറ്റിലൂടെ 353.08 ക്യൂമെക്‌സ് ജലമാണ് ഒഴുക്കി വിടുന്നത്. 
തമിഴ്‌നാട് ഷോളയാര്‍ ഡാം നിലവില്‍ പൂര്‍ണ സംഭരണ ശേഷിയിലാണെങ്കിലും അധിക ജലം തമിഴ്‌നാടിന്റെ തന്നെ പറമ്പിക്കുളം ഡാമിലേക്ക് ഒഴുക്കുകയാണ്. കേരള ഷോളയാറിലേക്ക് ഒഴുക്കുന്നില്ല. കേരള ഷോളയാറില്‍ നിലവില്‍ സംഭരണ ശേഷിയുടെ 49.2 ശതമാനം മാത്രമാണ് ജലമുള്ളത്. കേരള ഷോളയാര്‍ തുറന്നാല്‍ മാത്രമാണ് ആ ജലം പെരിങ്ങല്‍ക്കുത്തിലേക്ക് ഒഴുകിയെത്തുക.
പെരിങ്ങല്‍ക്കുത്തിലേക്ക് നീരൊഴുക്ക് കുറഞ്ഞാല്‍ ഇപ്പോള്‍ തുറന്ന രണ്ട് സ്ലൂയിസ് ഗേറ്റുകളും അടക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഡാമില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് രണ്ട് പവര്‍ ഹൗസുകളിലും പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്
 
അപകട മേഖലകളില്‍ കഴിയുന്നവര്‍ തത്കാലം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം

Category: Editorial
Published: Saturday, 10 August 2019

വയനാട്ടില്‍ ഇന്ന് രാവിലെ മുതല്‍ ക്യാമ്പുകള്‍ ഒരുക്കും

സര്‍ക്കാര്‍ ജീവനക്കാര്‍ ഡ്യൂട്ടിക്ക് ഹാജരാകാന്‍ അഭ്യര്‍ത്ഥന

തിരുവനന്തപുരം:  ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ കഴിയുന്നവര്‍ തത്കാലം അവിടെ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരും വോളണ്ടിയര്‍മാരും നടത്തുന്ന അഭ്യത്ഥന എല്ലാവരും മാനിക്കണം. നിര്‍ഭാഗ്യകരമായ ഒട്ടേറെ അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അപകടമേഖലകളില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുമ്പോള്‍ കുറച്ചു പേര്‍ മാറുകയും മറ്റു ചിലര്‍ അവിടെ തുടരുകയും ചെയ്യും. 
 
അങ്ങനെ കഴിഞ്ഞവരുടെ ജീവന്‍ നഷ്ടമായ ആശങ്കാജനകമായ അവസ്ഥ നമുക്ക് മുന്നിലുണ്ട്. ഈ അവസരത്തില്‍ വിവേകപൂര്‍വം മാറിത്താമസിക്കണം. കവളപ്പാറയില്‍ 17 കുടുംബങ്ങള്‍ ക്യാമ്പിലേക്ക് മാറിയിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം വീടുകളില്‍ നിന്ന് മാറാന്‍ ബുദ്ധിമുട്ടുണ്ടാവും. എന്നാല്‍ ജീവനാണ് പ്രധാനമെന്ന് മനസിലാക്കണം. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. 
 
ഈ സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ മാറിത്താമസിക്കുന്നതിന് സുരക്ഷിതമായ ക്യാമ്പുകള്‍ ഇന്ന് രാവിലെ മുതല്‍ ഒരുക്കും. ഇവിടെ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉണ്ടാവും. പ്രായമായവര്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ആവശ്യമായതെല്ലാം ഉറപ്പുവരുത്തും. പോലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഒരുമിച്ച് നീങ്ങും. ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ സംഘടനകള്‍, ബഹുജനങ്ങള്‍ തുടങ്ങി എല്ലാവരുടേയും സഹകരണത്തോടെയാവും മാറ്റിപ്പാര്‍പ്പിക്കല്‍ വിജയകരമായി നടപ്പാക്കുക. 
 
വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എ. കെ. ശശീന്ദ്രന്‍, ടി. പി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഈ പ്രശ്നം ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്ണ ഇത്തരം ക്രമീകരണത്തോട് എല്ലാവര്‍ക്കും യോജിപ്പാണ്. ഒറീസയില്‍ പ്രളയം ഉണ്ടായപ്പോള്‍ ആളപായം കുറയ്ക്കാനായത് നല്ല രീതിയില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനായതിനാലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 
സുരക്ഷയാണ് പ്രധാനമെന്ന അവബോധം സൃഷ്ടിക്കാനാവണം. ഇതിന് സമൂഹവും മാധ്യമങ്ങളും പ്രധാന പങ്ക് വഹിക്കണം. വയനാട്ടില്‍ ബാണാസുരസാഗര്‍ ഡാം തുറക്കേണ്ട സാഹചര്യമാണ്. ഇവിടെ വളരെ വേഗം വെള്ളം ഉയരുന്നുണ്ട്. കര്‍ണാടകത്തില്‍ നിന്ന് വലിയതോതില്‍ വെള്ളം ഇവിടേക്ക് ഒഴുകിയെത്തുകയാണ്. ഉരുള്‍പൊട്ടല്‍ സാഹചര്യം വൈകിട്ട് നടന്ന യോഗത്തില്‍ വിലയിരുത്തിയിട്ടുണ്ട്.
 
അടുത്ത ദിവസങ്ങള്‍ അവധി ദിനങ്ങളാണ്. ചില ജീവനക്കാര്‍ അവധിയെടുത്തിട്ടുമുണ്ടാവും. ഇവര്‍ സാഹചര്യത്തിന്റെ പ്രത്യേകത മനസിലാക്കി ഡ്യൂട്ടിക്കെത്തണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. വയനാട്ടില്‍ അതിശക്തമായ മഴയാണുള്ളത്. കഴിഞ്ഞ പ്രളയത്തില്‍ വലിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. പലയിടത്തും അതിനേക്കാള്‍ വെള്ളം ഈ മഴയില്‍ പൊങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പെയ്ത മഴയ്ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വലിയ തോതില്‍ വെള്ളം എത്തിയിട്ടുണ്ട്. 
 
ആളിയാര്‍ കോണ്ടൂര്‍ കനാല്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറന്‍ ദിശയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരദേശ ജാഗ്രത ശക്തിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ താലൂക്ക് തലം വരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് കെ. എസ്. ഇ. ബിയുടെ ഏഴും ജലവിഭവ വകുപ്പിന്റെ ആറും ഡാമുകള്‍ തുറന്നിട്ടുണ്ട്. 
 
അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി കേരളത്തിന് സ്വന്തം

Category: Editorial
Published: Friday, 08 February 2019

* ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഉദ്ഘാടനം ഒന്‍പതിന്
 
തിരുവനന്തപുരം : അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി കേരളത്തിന് സ്വന്തം. തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കുന്ന 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി'യുടെ ഉദ്ഘാടനം ഫെബ്രുവരി ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മാരക പ്രഹരശേഷിയുള്ള നിപ പോലുള്ള വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകള്‍ തിരിച്ചറിഞ്ഞ് കാലവിളംബം കൂടാതെ പ്രതിവിധി സ്വീകരിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാകുന്നതോടെ കഴിയും. 
         80,000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള നൂതന സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് മന്ദിരമാണ് നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ 25,000 ചതുരശ്രഅടിയില്‍ ഒരുങ്ങുന്ന പ്രീ ഫാബ് കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിനുള്ള 25,000 ചതുരശ്ര അടി കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് നിര്‍മ്മിച്ചത്. അതിവിശാലമായ, അന്താരാഷ്ട്ര നിലവാരവും മാനദണ്ഡവുമനുസരിച്ചുള്ള 80,000 ചതുരശ്ര അടി പ്രധാന സമുച്ചയത്തിന്റെ നിര്‍മാണചുമതല കെ.എസ്.ഐ.ഡി.സി മുഖേന എല്‍.എല്‍.എല്‍ ലൈറ്റ്‌സിനാണ് നല്‍കിയിരിക്കുന്നത്. ഈ സമുച്ചയം ആഗസ്റ്റോടെ പൂര്‍ത്തിയാകും. രോഗനിര്‍ണയവും ഉന്നതതല ഗവേഷണവുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ചുമതലകള്‍. രോഗബാധ സംബന്ധിച്ച സാമ്പിളുകള്‍ ശേഖരിച്ച് എത്തിച്ചാല്‍ പൂനെയിലെ വൈറോളജി ലാബില്‍ ലഭ്യമാകുന്നതിനേക്കാള്‍ നിലവാരത്തിലുള്ള നിര്‍ണയത്തിന് ഇവിടെ അവസരമുണ്ടാകും. വിവിധ വൈറസുകള്‍ക്കുള്ള പ്രതിരോധ മരുന്ന് നിര്‍മാണത്തിനുള്ള ആധുനിക ഗവേഷണത്തിനും സൗകര്യമുണ്ടാകും. വൈറല്‍ പകര്‍ച്ചവ്യാധികള്‍ കണ്ടെത്താനും പ്രതിരോധിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായിരിക്കും പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട്. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ ലോകത്തെതന്നെ മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലും ഇത് ഉള്‍പ്പെടും
കൂടാതെ, അന്താരാഷ്ട്രതലത്തില്‍ ഗവേഷണസംബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജന്‍സിയായ 'ഗ്‌ളോബല്‍ വൈറല്‍ നെറ്റ്‌വര്‍ക്കി'ന്റെ സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ ഏജന്‍സിയുടെ സെന്റര്‍ വരുന്നത്. ഈ നെറ്റ്വര്‍ക്കിന്റെ ഭാഗമാകുന്നതോടെ ഗവേഷണരംഗത്തെ നൂതനമായ എല്ലാ പരിഷ്്കാരങ്ങളും അറിയാനും അവ ഏര്‍പ്പെടുത്താനും കഴിയും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ബയോ സേഫ്റ്റി ലെവല്‍3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബില്‍ ഒരുക്കുക. ഭാവിയില്‍ ഇത് ബയോ സേഫ്റ്റി ലെവല്‍4 ലേക്ക് ഉയര്‍ത്തും. 
           എട്ടുലാബുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുക. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്‌നോസ്റ്റിക്‌സ്, വൈറല്‍ വാക്‌സിന്‍സ്, ആന്റി വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറല്‍ ആപ്ലിക്കേഷന്‍സ്, വൈറല്‍ എപിഡെര്‍മോളജിവെക്ടര്‍ ഡൈനാമിക്‌സ് ആന്റ് പബഌക് ഹെല്‍ത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറല്‍ വൈറോളജി എന്നീ ഗവേഷണ വിഭാഗങ്ങളാണിവ. പരീക്ഷണത്തിനുള്ള ആധുനിക അനിമല്‍ ഹൗസുകളും പ്രധാന സമുച്ചയം പൂര്‍ത്തിയാകുമ്പോള്‍ സജ്ജമാകും. വിവിധ അക്കാദമിക പദ്ധതികളും ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടാകും. പി.ജി ഡിപ്ലോമ (വൈറോളജി)ഒരു വര്‍ഷം, പി.എച്ച്.ഡി (വൈറോളജി) എന്നിവയാണ് ആരംഭിക്കും.2017ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ആശയം മുന്നോട്ടുവന്നപ്പോള്‍ സാധ്യതയും ആവശ്യവും തിരിച്ചറിഞ്ഞ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനമെടുക്കുകയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ ചുമതലപ്പെടുത്തുകയും ചെയ്തത്. 2018 മെയ് 30നാണ് ശിലാസ്ഥാപനം നടന്നത്.
ഫെബ്രുവരി ഒന്‍പതിന് രാവിലെ പത്തരയ്ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, എ. സമ്പത്ത് എം.പി, ലോക പ്രശസ്ത വൈറോളജിസ്റ്റുകളായ ഡോ. റോബര്‍ട്ട് ഗാലോ (ബാള്‍ട്ടിമോര്‍), ഡോ. ക്രിസ്ത്യന്‍ ബ്രെച്ചോട് (ഫ്‌ളോറിഡ), ഡോ. വില്യം ഹാള്‍ (ഡബ്‌ളിന്‍), ഡോ. ശ്യാമസുന്ദരന്‍ കൊട്ടിലില്‍ (ബാള്‍ട്ടിമോര്‍), ഡോ. എം.വി. പിള്ള എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തും. ചടങ്ങിനോടനുബന്ധിച്ച് ഒരു അന്താരാഷ്ട്ര വൈറോളജി സമ്മേളനവും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എസ്റ്റാബ്‌ളിഷ്‌മെന്റ് അവലോകനവും ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കാനുള്ള പാനല്‍ ചര്‍ച്ചയും നടക്കും. ലാബ് പ്രവര്‍ത്തനസജ്ജമാക്കാനുള്ള സയന്റിസ്റ്റ്, ടെക്‌നിക്കല്‍, മറ്റു അനുബന്ധ മാനവശേഷി എന്നിവയും ക്രമീകരണവും ഉപകരണങ്ങള്‍ ഒരുക്കുന്ന നടപടികളും അവസാനഘട്ടത്തിലാണ്
 
റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തം: കലക്ടര്‍

Category: Editorial
Published: Friday, 08 February 2019
മലപ്പുറം : റോഡ് ഗതാഗതം സുരക്ഷിതമാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അതിനായി കൈകോര്‍ക്കണമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. ജില്ലയിലെ സ്ഥിരം അപകടമേഖലയായ വളാഞ്ചേരി വട്ടപ്പാറയില്‍ സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്കാരുടെ സുരക്ഷ തങ്ങളുടെ കയ്യിലാണെന്ന ബോധം ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വട്ടപ്പാറയില്‍ റോഡ് സുരക്ഷയ്ക്ക് സ്ഥിരം സംവിധാനം തയ്യാറാക്കുമെന്നും ഇതിന്റെ ഭാഗമായി രണ്ടു പൊലീസുകാരെ എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും എയ്ഡ് പോസ്റ്റില്‍ നിയമിക്കുമെന്നും മുഖ്യാതിഥിയായി സംസാരിച്ച ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു. റോഡ് സുരക്ഷാ ലഘുലേഖയുടെ വിതരണോദ്ഘാടനവും റോഡ് ആക്‌സിഡന്റ് ഫോറം (റാഫ്) വളണ്ടിയര്‍മാര്‍ക്കുള്ള ജാക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
      ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം റാഫ് ആണ് എയ്ഡ് പോസ്റ്റ് നിര്‍മിച്ചത്. സന്നദ്ധ സംഘടനകളുടെയും പോലീസ്, മോേട്ടാര്‍വാഹന വകുപ്പിന്റെയും നേതൃത്വത്തിലാവും എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുക. റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദു അദ്ധ്യക്ഷത വഹിച്ചു. വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ റുഫീന വിശിഷ്ടാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, വളാഞ്ചേരി സി.ഐ പി. പ്രമോദ്, തിരൂര്‍ ജോ. ആര്‍.ടി.ഒ ആരിഫ്, നാഷണല്‍ ഹൈവേ അസിസ്റ്റന്റ് എന്‍ജിനീയര്‍ എം. ഗോപന്‍, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷഫീന, ഹാജറ, എം. മുസ്തഫ, ഷിഹാബുദ്ധീന്‍, ഷംസുദ്ധീന്‍, റാഫ് സംസ്ഥാന സെക്രട്ടറി കെ.പി ബാബു ഷരീഫ്, ജില്ലാ സെക്രട്ടറി നൗഷാദ് മാമ്പ്ര എന്നിവര്‍ സംബന്ധിച്ചു. 
 
റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തം: കലക്ടര്‍
 
അങ്കമാലി നഗരസഭയില്‍ സിമന്റ് കട്ട നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

Category: Editorial
Published: Wednesday, 16 January 2019
യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭ
അങ്കമാലി: അങ്കമാലി നഗരസഭയില്‍  അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി സിമന്റുകട്ട നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. വേങ്ങൂര്‍ നോര്‍ത്ത് 11ാം വാര്‍ഡില്‍ അംബേദ്ക്കര്‍ കോളനിയിലാണ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. നഗരസഭയിലെ 3 വാര്‍ഡുകളിലാണ് പ്രവര്‍ത്തനം. 15 ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ഒരു ദിവസം ആറ് തൊഴിലാളികള്‍ക്കെങ്കിലും ജോലി ലഭിക്കുന്ന തരത്തില്‍ യൂണിറ്റ് പ്രവര്‍ത്തിക്കും. പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന സിമന്റ് കട്ടകള്‍ പി.എം.എ.വൈ, ലൈഫ് പദ്ധതിയില്‍പെട്ട ഗുണഭോക്താക്കള്‍ക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്.
കേരളത്തില്‍ പദ്ധതി നടപ്പിലാകുന്ന ആദ്യ നഗരസഭയാണ് അങ്കമാലി. സിമന്റ് കട്ട നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം അംബേദ്ക്കര്‍ കോളനിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.എ.ഗ്രേസി ടീച്ചര്‍ നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബിജു പൗലോസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എസ്.ഗിരീഷ് കുമാര്‍, ഷോബി ജോര്‍ജ്ജ്.നഗരസഭ കൗണ്‍സിലര്‍മാരായ ടി. വൈ. ഏല്യാസ്, രേഖ ശ്രീജേഷ്, എം.ജെ.ബേബി, ബിനി.ബി.നായര്‍, ബിനു.ബി.അയ്യമ്പിള്ളി ,ഷൈറ്റ ബെന്നി മുന്‍ കൗണ്‍സിലര്‍മാരായ ഇ.വി.കമലാക്ഷന്‍, സെലീന ദേവസി എന്നിവര്‍ സംസാരിച്ചു വാര്‍ഡ് കൗണ്‍സിലര്‍ ലേഖ മധു സ്വാഗതവും, സി.ഡി.എസ്.വൈസ് ചെയര്‍പേഴ്‌സണ്‍ ഷൈലജ തങ്കരാജ് നന്ദിയും പറഞ്ഞു.