Saturday 24th of August 2019

രണ്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

Category: Idukki Published: Saturday, 20 July 2019

 

ഇടുക്കി:  കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. 455.70 അടി വെള്ളമുയര്‍ന്ന കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ വൈകുന്നേരം 5 മണിയോടെയായിരുന്നു  ഉയര്‍ത്തിയത്. 10 സെന്റി മീറ്റര്‍ ഉയര്‍ത്തിയ ഷട്ടറിലൂടെ 10 ക്യുമിക്‌സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത്.

ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ 60 ക്യുമിക്‌സ് വെള്ളം വരെ പുറത്തേക്കൊഴുക്കുമെന്ന് പാംബ്ല അണക്കെട്ട് അസിസ്റ്റന്റ് എന്‍ഞ്ചിനിയര്‍ എ ഇ ബോസ് പറഞ്ഞു. രാവിലെ 8.13നായിരുന്നു പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നത്. 252.60 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. 15 ക്യുമിക്‌സ് വെള്ളം അണക്കെട്ടില്‍ നിന്നും സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നുണ്ട്.

 

രണ്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു