Thursday 23rd of May 2019

കള്ളവോട്ട്: തെറ്റ് ചെയ്‌തെങ്കില്‍ നടപടി

Category: Idukki Published: Wednesday, 15 May 2019
 
ഇടുക്കി: കള്ളവോട്ട് വിഷയത്തില്‍ എന്തെങ്കിലും തെറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട് എങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ വരണാധികാരി കൂടിയായ  കലക്റ്റര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. കളക്ടറേറ്റില്‍  മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നതായി പരാതി ലഭിച്ചിട്ടുണ്ട്. കോതമംഗലം നിയോജക മണ്ഡലത്തില്‍ 108, 106 ബൂത്തുകളില്‍ അനില്‍ നായര്‍ എന്ന പേരിലും ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ രഞ്ജിത്ത് കുമാര്‍ എന്ന പേരില്‍ 69, 66 ബൂത്തുകളിലുമാണ് കള്ളവോട്ട് പരാതി ലഭിച്ചത്. വോട്ടെണ്ണല്‍ ദിവസമായ 23ന് ഇത് സംബന്ധിച്ചു പരിശോധന നടത്തുമെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.  ഈ കാര്യം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്തിരുന്നു.