Monday 22nd of April 2019

പോളിംഗ് ഉയര്‍ത്താന്‍ കലാപരിപാടികളുമായി സ്വീപ് ടീം

Category: Idukki Published: Saturday, 13 April 2019
         
 
ഇടുക്കി: തെരഞ്ഞെടുപ്പ്  ബോധവത്കരണത്തിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ അടിമാലി ടൗണില്‍ കലാപരിപാടികളും, വോട്ടു വണ്ടി പര്യടനവും നടത്തി. വോട്ടുവണ്ടിയില്‍ വോട്ടിംഗ് മെഷിനും, വിവി പാറ്റ് സംവിധാനവും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാനും മാതൃകാ വോട്ട് ചെയ്യാനുമുള്ള സൗകര്യവും സ്വീപ് ഒരുക്കിയിരുന്നു.
 
അടിമാലി എസ്.എന്‍.ഡി.പി. സ്‌കുളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്സ് അവതരിപ്പിച്ച ഫ്ളാഷ് മോബും അരങ്ങേറി. തൊടുപുഴ മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച ഗാനമേളയും പരിപാടിയില്‍ ഉണ്ടായിരുന്നു.        
 
അടിമാലി ട്രാഫിക് എസ്.ഐ അലി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്വീപ് നോഡല്‍ ഓഫീസര്‍ ശ്രീകല കെ.എസ്, ദേവികുളം താലുക്ക് നോഡല്‍ ഓഫീസര്‍ എസ്. രമേശ്, അടിമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സദന്‍, അടിമാലി സബ് ഇന്‍സ്പെക്ടര്‍ ബേസില്‍, ദേവികുളം തഹസില്‍ദാര്‍ ഷാജി സ്വീപ് അംഗങ്ങളായ എം.ആര്‍ ശ്രീകാന്ത്, അസീസ്സ്, ജോര്‍ജ് പങ്കെടുത്തു.